ഹൃദയത്തിലേറ്റാൻ ഒരു പിടി നല്ല കഥകൾ സമ്മാനിക്കുകയാണ് എഴുത്തുകാരൻ. വ്യത്യസ്തവും മനോഹരവുമായ പതിനേഴ് കഥകൾ. ജീവിതത്തിന്റെ സങ്കീർണതകളും കനിവുകളും ആശങ്കകളും അനേകായിരം ചിന്തകളും ചേർന്ന പുസ്തകം. പുതിയ കാലത്തെ ഒപ്പം നിർത്തിക്കൊണ്ട് സമൂഹത്തിലെ യാഥാർത്ഥ്യങ്ങളെ പച്ചയായി തുറന്നു കാണിക്കാൻ ശ്രമിക്കുന്നതാണ് ഓരോ കഥയും. കഥ പറച്ചിലിന്റെ തനതു സ്വഭാവം നിലനിർത്തിക്കൊണ്ട് തയ്യാറാക്കിയ ഈ കഥകളിൽ യാഥാർത്ഥ്യങ്ങളും ഭാവനയും കൂടിക്കലർന്ന വരുന്നു. അത്തരമൊരു സമീപനം ഓരോ കഥയ്ക്കും കൂടുതൽ ഭംഗിയും ശക്തിയും പകരുന്നു എന്നതിൽ സംശയമില്ല.