James,V J

NIREESWARAN / നിരീശ്വരൻ / വി ജെ ജെയിംസ് - 13 - Kottayam D C 2019/12/01 - 320

“ജീവനില്ലാത്ത കല്ലും മരോം ചേര്‍ന്നതല്ലേ പള്ളീം അമ്പലോമൊക്കെ”, ആലിലകളില്‍ കാറ്റിന്‍റെ ആയിരം നാവിളക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആന്‍റണി പറഞ്ഞു. “അങ്ങനേങ്കില്‍ നിലവിലുള്ള സകല ഈശ്വരസങ്കല്‍പ്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ട് നമുക്കും സൃഷ്ടിച്ചൂടാ. ഈശ്വരനെ നേരിടാനായി മറ്റൊരീശ്വരന്‍.” “കാക്കത്തൊള്ളായിരം ഈശ്വരമ്മാരെക്കൊണ്ട് പൊറുതിമുട്ടീരിക്കുമ്പോ പുതിയൊരുത്തനെക്കൂടി സൃഷ്ടിച്ചിട്ടെന്തു കാര്യം.” സഹീര്‍ ചോദിച്ചു.” കാര്യോണ്ട് സഹീര്‍. സകല ഈശ്വരന്മാര്‍ക്കും ബദലായി നില്‍ക്കുന്നവനാണവന്‍. അതിനാല്‍ നമ്മള്‍ സൃഷ്ടിക്കുന്ന പുതിയ ഈശ്വരന്‍റെ പേര് നിരീശ്വരന്‍ എന്നാരിക്കും.” “നിരീശ്വരന്‍...നിരീശ്വരന്‍...” ഭാസ്കരന്‍ ആ നാമം രണ്ടു വട്ടം നാവിലിട്ടു സ്വാദ് പരിശോധിച്ചു.

അവിശ്വാസികള്‍ സ്ഥാപിച്ച ആ വിമതദൈവം ദേശത്തിലെ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് ജനവിശ്വാസത്തിന്‍റെ അടിസ്ഥാനമായിത്തീരുകയും അങ്ങനെ നായകപദവിയിലേക്കുയരുകയും ചെയ്യുന്നതിന്‍റെ രസകരമായ കഥ.

‘ഗ്രാമീണവിശ്വാസങ്ങളുടെയും ജീവിതാവബോധത്തിന്‍റെയും കരുത്തുവിളിച്ചോതുന്ന ആല്‍മാവും അതിന്‍റെ ചോട്ടിലെ നിരീശ്വര പ്രതിഷ്ഠയും അതുമായി ബന്ധപ്പെട്ട അത്ഭുതാനുഭവങ്ങളും തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിക്കുന്നുണ്ട്. മലയാള നോവലിന്‍റെ വളര്‍ച്ചയെ നിസ്സംശയമായും ഈ രചന അടയാളപ്പെടുത്തുന്നുണ്ട്.’

9788126451446

Purchased Current Books,Convent Junction,Ernakulam


Novelukal
Novel

A / JAM/NI