ഇന്ത്യയിലെ തമിഴ്നാട്ടിലുള്ള കായൽപട്ടണം അറബ് മുസ്ലിം അധിവാസത്തിന്റെ ചരിത്രം പറയുന്നു.ഇന്ത്യയിലെ പുരാതന തുറമുഖമായ കോർകൈയും പുരാതന അറേബ്യയിലെ ഏതൻ തുറമുഖവും തമ്മിലുള്ള കച്ചവടങ്ങളിലൂടെ ജന്മം കൊണ്ട ഒരു ജനതയുടെ ചരിത്രം പറയുകയാണ് ഈ പുസ്തകം.അറേബ്യയിൽ നിന്ന് അറബിക്കടലിലൂടെ മൺസൂൺ കാറ്റിൽ ഒഴുകി കപ്പലുകളിൽ നിന്ന് കായൽപട്ടണം ,കൊച്ചി,സിംഗപ്പൂർ,മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പടർന്നു പന്തലിച്ച ഒരു സംസ്കാരത്തിന്റെ ചിത്രമാണിത്.ഞാൻ ഉൾപ്പെട്ട സമുദായത്തിന്റെ രൂപീകരണത്തിന് ഈ സാംസ്‌കാരിക ധാര നിർവഹിച്ച നിർണ്ണായകമായ പങ്ക് അടയാളപ്പെടുത്തുവാനുള്ള ചരിത്രാന്വേഷണത്തിന്റെ സാക്ഷാത്കാരമാണ് ഈ പുസ്തകം.