KATTIL EZHUTHAL / കാറ്റിൽ എഴുതൽ
/ ചേരൻ
- 1
- Kottayam D C Books 2020/01/01
- 119
സംഘകാലത്തോളം പോകുന്ന ആ കവിതയുടെ വേരുകൾ, സംഘർഷഭരിതമായ വർത്തമാനത്തിലേക്ക്അത് നീട്ടുന്നചില്ലകൾ, തെരുവിലും കടലിലും നിന്ന് പെറുക്കിയെടുത്ത വാങ്മയങ്ങൾ, ഉതിരം പൊടിയുന്ന, നഖംകൊണ്ടു കോറിയിട്ട അതിന്റെ പരുക്കൻ പുറം, ഇലകളിലാകെ പറ്റിപ്പിടിച്ച പൊടിയുടെയും ചോരയുടെയും നിലയ്ക്കാത്ത മർമരങ്ങൾ, കൊലയ്ക്കും കരുണയ്ക്കുമിടയിൽ കടയുറപ്പിച്ചുനിൽകുന്ന അതിന്റെ ഊറ്റം, ഭീഷണമായ ഒരു അഴകുതേടി കറുപ്പും പുകയും നിറഞ്ഞ വാനിലേക്കുള്ള അതിന്റെ ഏറ്റം, ഇംഗ്ലീഷിൽ വായിക്കുമ്പോൾ തമിഴിലും തമിഴിൽ വായിച്ചുകേൾകുമ്പോൾ മലയാളത്തിലും അവ കാതിലും കരളിലും വട്ടെഴുത്തുകളായി മായാതെ കിടന്നു. പിന്നെ നേരിട്ട് കണ്ടും കേട്ടും ഒന്നിച്ചു വായിച്ചും ഞങ്ങളുടെ വരികൾ കാട്ടുവള്ളികൾപോലെ ചുറ്റിപ്പിണഞ്ഞു. - സച്ചിദാനന്ദൻ