വായനക്കാര്‍ക്ക് നവ്യാനുഭൂതി പകരുന്ന ഒരു കൃതിയാണ് ഈ നോവല്‍ എന്ന് നിസ്സംശയം പറയാം. മലയോരഗ്രാമത്തിന്റെ വിശുദ്ധിയും പട്ടണജീവിതത്തിന്റെ ആര്‍ഭാടങ്ങളും ഈ കൃതിയില്‍ പ്രത്യേകം കാണുവാന്‍ കഴിയുന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്ന് പഠനകാലത്ത് ജാതിയോ മതമോ നോക്കാതെ ഒരു സാധാരണക്കാരനെ സ്‌നേഹിച്ച് വിവാഹം കഴിച്ചതിനുശേഷം ഡോക്ടറായി തീര്‍ന്നിട്ടും ദാമ്പത്യജീവിതത്തില്‍ സംഭവിച്ച പാളിച്ചയില്‍ സ്വജീവിതം ഹോമിക്കേണ്ടി വന്ന അവസ്ഥ നോവലിസ്റ്റ് വരച്ചുകാട്ടുന്നു. രക്ഷകര്‍ത്താക്കളെ ധിക്കരിച്ച് ചാടിപുറപ്പെടുന്ന കമിതാക്കള്‍ക്ക് ഈ നോവല്‍ ഒരു പാഠമായിരിക്കും എന്നതില്‍ സംശയമില്ല. അന്കം പ്രസിദ്ധീകരണങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള എനിക്ക് ഇതുവരെ വായിച്ചതില്‍ നിന്നും വിഭിന്നമായി ഒരു അപൂര്‍വ്വ ചാരുത ഈ നോവലില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു.
9789388343848
Purchased C I C C Book House,Press Club Road,Kochi