TY - BOOK AU - Hauge,Olav H AU - Revikumar,V (tr.) TI - ILAKUDILUKALUM MANJUVEEDUKALUM: / ഇലക്കുടിലുകളും മഞ്ഞുവീടുകളും SN - 9788193906705 U1 - D PY - 2018////10/01 CY - Thrissur PB - Iris KW - Kavyangal N1 - അളവ് ഹേഗ് എഴുതിയിരുന്നത് 'നൈനോർസ്‌ക്' (Nynorsk) എന്ന നോർവ്വീജിയൻ ഭാഷാഭേദത്തിലാണ്; നോർവ്വേയുടെ ഈ തനതുഭാഷ പിന്നീട് ചരിത്രപരമായ കാരണങ്ങളാൽ ഗ്രാമീണമേഖലയിലേക്കൊതുങ്ങുകയായിരുന്നു. ഗ്രാമീണ ജനതയേയും ഗ്രാമീണമൂല്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു ഭാഷയിലേ താൻ എഴുതൂ എന്ന ഉലാവ് ഹേഗിന്റെ ശാഠ്യം നോർവ്വീജിയൻ ആവുക എന്നാൽ എന്താണ് എന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഒരു പ്രസ്ഥാവനയാണ്. ഉലാവ് എന്ന കവി ജീവിച്ച കാലമേതായിരുന്നുവെന്ന് ആ കവിതകളിൽനിന്നു കണ്ടുപിടിക്കുക വിഷമമായിരിക്കും. സമകാലീനലോകം അത്ര വിരളമായേ അദ്ദേഹത്തിന്റെ കവിതകളിൽ കടന്നുവരുന്നുള്ളൂ. അതേ സമയം സ്ഥലകാലങ്ങൾകൊണ്ട് തന്നിൽ നിന്നെത്രയോ അകന്ന പ്രാചീന ചൈനയിലെ മഹാന്മാരായ കവികൾക്ക് അവയിൽ സ്ഥാനവുമുണ്ട്! തുലാവിന്റെ കവിത, അദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ റോബിൻ ഫുൾട്ടൻ (Robin Fulton) പറയുന്നപോലെ, നേരേ ചൊവ്വേയുള്ള ഒരു സംഭാഷണമാണ്. പറയേണ്ടതു മാത്രമേ അതു പറയുന്നുള്ളൂ, അതും, ആവശ്യമായത്ര വാക്കുകളിൽ ER -