TY - BOOK AU - Anand Neelakantan AU - Sreekumar. N.(tr.) TI - RAVANAN : PARAJITHARUDE GADHA OR ASURA : TALE OF THE VANQUISHED: (രാവണന്‍: പരാജിതരുടെ ഗാഥ) SN - 9788182666504 U1 - A PY - 2016////03/01 CY - Kozhikkode PB - Mathrubhumi Books KW - Novalukal KW - Ravana-Story N1 - ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ ആനന്ദ് നീലകണ്ഠന്റെ Asura:Tale of the Vanquished മലയാളപരിഭാഷു. രാമായണത്തെയും രാവണനെയും വ്യത്യസ്തമായി പുനരാഖ്യാനം ചെയ്യുന്ന ഈ നോവല്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്‍. ശ്രീകുമാറാണ്. 2012ല്‍ പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ബെസ്റ്റ്‌സെല്ലറായ പുസ്തകത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ,ഗുജറാത്തി,ഇറ്റാലിയന്‍ പരിഭാഷകള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ദേവന്മാരുടെ കാല്‍ക്കീഴില്‍ക്കിടന്നു നട്ടംതിരിയുമ്പോഴും, ചെറുരാജ്യങ്ങളായി ഭിന്നിച്ച് പരസ് പരം പോരടിച്ച് ഒടുവില്‍ ശിഥിലമായിത്തീര്‍ന്ന പ്രാചീന അസുരസാമ്രാജ്യത്തിന്റെ കഥയാണിത്. അടിച്ചമര്‍ത്തപ്പെട്ടും ഭ്രഷ്ടരാക്കപ്പെട്ടും മൂവായിരം വര്‍ഷം ഇന്ത്യയില്‍ ജീവിച്ചുപോന്ന പരാജിതരായ അസുരജനതയുടെ ഇതിഹാസകഥ. ഉരുക്കുപോലെ ദൃഢമായ ഇച്ഛാശക്തിയും തീക്ഷ്ണമായ വിജയേച്ഛയും കൈമുതലായുള്ള യുവാവായ രാവണന്റെ പിന്നില്‍ നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ട് അസുരപ്രജകള്‍ അണിനിരക്കുന്നു. ജാത്യധിഷ്ഠിതമായ ദേവന്മാരുടെ ഭരണത്തിന്റെ നുകത്തിന്‍കീഴില്‍നിന്ന് തന്റെ ജനതയെ മോചിപ്പിക്കുകയാണ് രാവണന്‍. രാജ്യത്തെ വിജയത്തില്‍നിന്നു വിജയത്തിലേക്ക് നയിക്കുമ്പോഴും സാധാരണക്കാരനായ പാവം അസുരന്റെ സ്ഥിതിയില്‍ ഒരു മാറ്റവുമില്ലയെന്ന് ഈ രാവണായനകഥ പറയുന്നു ER -