SABARIMALAYUM STHREEKALUM / ശബരിമലയും സ്ത്രീകളും
- 1
- Chennai Eka 2019/01/01
- 214
ശബരിമലയിലെ യുവതീപ്രവേശന കാര്യത്തില്‍ സുപ്രീംകോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഈ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഒരു പകപ്പ് സമൂഹത്തിലാകെ ഉണ്ടായിരുന്നു. തുടര്‍ന്ന് കേരളത്തെ വലിയതോതില്‍ വര്‍ഗീയമായി വിഭജിക്കാന്‍ ചില സംഘടനകള്‍ ചേര്‍ന്ന് ഒരു ആക്രമണപദ്ധതി തയ്യാറാക്കി. അത് നടപ്പാക്കുന്ന ചിത്രമാണ് പിന്നെ നാം കാണുന്നത്. ഇതില്‍ ഏറ്റവുമധികം ആശങ്കാകുലരായത് യഥാര്‍ത്ഥ അയ്യപ്പഭക്തരായിരുന്നു. ഈ പുസ്തകത്തില്‍ കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ, ചരിത്രകാരന്മാരുടെ, ശബരിമല ചവിട്ടിയവരുടെ തീവ്രാനുഭവങ്ങളുണ്ട്. പലവിധ വിലക്കുകളിലൂടെയും ചരിത്രജ്ഞാനത്തിലൂടെയും ശബരിമലയെയും അയ്യപ്പനെയും അറിഞ്ഞവരുടെയും അനുഭവങ്ങളുണ്ട്. അനാചാരമെന്ന ഇരുളില്‍ വെളിച്ചമുള്ള അനേകം കിളിവാതിലുകള്‍ തുറക്കാനാണ് ഈ സമാഹാരത്തില്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ ഭക്തരുടെയും ജനാധിപത്യ വിശ്വാസികളുടെയും വിഭിന്നങ്ങളായ കാഴ്ചപ്പാടുകളിലൂടെ ശബരിമലയുടെ വര്‍ത്തമാനത്തെ നോക്കിക്കാണുന്ന കരുത്തുള്ള ഈ ലേഖനങ്ങളും അഭിമുഖങ്ങളും വായനക്കാരെ പ്രബുദ്ധരാക്കുകയും ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്നുറപ്പ്. ഗുരു നിത്യചൈതന്യയതി, എം. എ. കൃഷ്ണന്‍, ബി.ആര്‍.പി. ഭാസ്‌കര്‍, കെ. സച്ചിദാനന്ദന്‍, സണ്ണി എം. കപിക്കാട്, പി.കെ. സജീവ്, അഡ്വ. എം. ബാലഗോവിന്ദന്‍, റ്റി.റ്റി. ശ്രീകുമാര്‍, സുനില്‍ പി ഇളയിടം, എ.ജെ. തോമസ്, സിതാര എസ്., റ്റി.കെ. വിനോദന്‍, റ്റി.എസ്. ശ്യാംകുമാര്‍, ഉല്ലേഖ് എം.പി., എതിരന്‍ കതിരവന്‍, ബബിത മറീന ജസ്റ്റിന്‍, മൃദുലാദേവി ശശിധരന്‍, പി.ഐ. ലതിക, രാധിക സി. നായര്‍, സേതുമാധവന്‍ മച്ചാട്, ഷൗക്കത്ത്, വി.കെ. സഞ്ജു, വിഷ്ണുരാജ് തുവയൂര്‍, ആര്‍. രാമാനന്ദ്, നസീം ബീഗം, റിതു മേനോന്‍, ശ്രീകാന്ത് വെളിക്കാട്ട്, ഷിബു ഗോപാലകൃഷ്ണന്‍, ശ്രീദേവി എസ്. കര്‍ത്താ, ലിബി സി.എസ്., രേഷ്മ നിഷാന്ത്, ലിബിന്‍ തോട്ടപ്പള്ളി, പ്രഭാത് പ്രഭാകരന്‍, ജെ. ദേവിക എന്നിവരുടെ ലേഖനങ്ങള്‍.