Pranoy Roy

JANAVIDHI : Indian Therenjeduppukalude Rahasya Code Azhikkunnu / VERDICT : Decoding India's Elections / ജനവിധി: ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു - 1 - Bhopal Manjul 2019/01/01 - 322

ഇന്ത്യയില്‍ തിരഞ്ഞെടുപ്പുജയവും തോല്‍വിയും തീരുമാനിക്കുന്ന നിര്‍ണായകഘടകങ്ങള്‍ എന്തൊക്കെയാണ്? ഇന്ത്യയുടെ ജനാധിപത്യഘടികാരസൂചിയെ ചലിപ്പിക്കുന്നതും നിശ്ചലമാക്കുന്നതും എന്താണ്? ഭരണവിരുദ്ധവികാരത്തിന്റെ അന്ത്യമായോ? അഭിപ്രായ വോട്ടെടുപ്പുകളും എക്സിറ്റുപോളുകളും വിശ്വസനീയമാണോ? ‘ഭയം എന്ന ഘടക’ത്തിന്‍റ വ്യാപ്തി? ഇന്ത്യന്‍ സ്ത്രീ വോട്ടിനു പ്രാധാന്യമുണ്ടോ? സ്ഥാനാര്‍ഥികളുടെ നിർണ്ണയം ഫലത്തെ സ്വാധീനിക്കുമോ? തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ ജനാധിപത്യപരമാകുകയാണോ അല്ലയോ? ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലൂടെ തട്ടിപ്പ് സാധ്യമാണോ? ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ ബുദ്ധിപരമായ വഴിയിലൂടെ കുറഞ്ഞ ചെലവിൽ പരിഹാരം സാധ്യമാകുന്ന ഒരു 'ജുഗാദ് സംവിധാന'മാണോ?

ഇതാ ഇന്ത്യ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ വക്കിലാണ് . "ജനവിധി" വോട്ടിങ്ങിന്റെ കണക്കുകളിലൂടെ, മൗലികമായ അന്വേഷണങ്ങളിലൂടെ, ഇതുവരെ വെളിപ്പെടുത്താത്ത വാസ്തവങ്ങൾ പുറത്തുകൊണ്ടുവരുന്നു. അതിലൂടെ, 1952ലെ ആദ്യ തിരഞ്ഞെടുപ്പുമുതലുള്ള ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ വിശാല ചക്രവാളങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ വീണ്ടും ജയിക്കുമോ തോല്‍ക്കുമോ? - 2019നെ സംബന്ധിച്ച് അതിനിര്‍ണായകമായ ചില സൂചനകള്‍ നല്‍കുന്നു.
തിരഞ്ഞെടുപ്പുരാഷ്ട്രീയത്തെ സുതാര്യമായി അവതരിപ്പിക്കുന്നതില്‍ വിദഗ്ധനായ പ്രണോയ് റോയിയും ദോറബ് ആര്‍. സൊപാരിവാലയുമാണ് ഈ കൃതിയുടെ രചയിതാക്കള്‍. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിലും താല്‍പര്യമുള്ള ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട കൃതി.

9789388241694

Purchased Mathrubhumi Books,Kaloor


Electoral Politics
Election -- 2019

N / PRA/JA