Orwell,George

ANIMAL FARM / അനിമൽ ഫാം / ജോർജ്ജ് ഓർവെൽ - 1 - Palakkad Logos 2018/01/01 - 103

'എല്ലാ മൃഗങ്ങളും തുല്യരാണ് പക്ഷേ ചില മൃഗങ്ങൾ മറ്റു മൃഗങ്ങളെക്കാൾ കൂടുതൽ തുല്യരാണ്'. മനോർഫാമിലെ മിസ്റ്റർ ജോൺസ് അലസനും മദ്യപനുമായിരുന്നു. ഒരുദിവസം തന്റെ വളർത്തുമൃഗങ്ങൾക്ക് തീറ്റ നൽകാൻ അയാൾ മറന്നുപോയി. തുടർന്ന് നെപ്പോളിയൻ, സ്‌നോബാൾ എന്നീ പന്നികളുടെ നേതൃത്വത്തിൽ ഫാമിൽ കലാപം നടന്നു. മൃഗങ്ങൾ ഫാമിന്റെ നേതൃത്വം ഏറ്റെടുത്തു. മനോർഫാമിലെ ഭീകരമായ അസമത്വത്തെ ഇല്ലാതാക്കാൻ ആഗ്രഹിച്ചുകൊണ്ട് മനോർഫാമിനെ അനിമൽ ഫാം പക്ഷേ കാലം കടന്നുപോകവേ കലാപത്തിന്റെ ആദർശങ്ങളിൽനിന്ന് വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. അനിമൽ ഫാമിൽ അഴിമതി നിറയാൻ തുടങ്ങി. ആദർശങ്ങൾ ക്രമേണ വിസ്മരിക്കപ്പെട്ടു. പുതിയതും അപ്രതീക്ഷിതവുമായ ചിലത് അവിടെ ഉയർന്നുവന്നു. അനിമൽഫാം- തെറ്റിപ്പോയ ഒരു വിപ്ലവത്തിന്റെ ചരിത്രമാണ്. അധികാരത്തിന്റെ ദുഷിച്ച സ്വാധീനത്തെക്കുറിച്ചുള്ള എക്കാലത്തേയും ശ്രേഷ്ഠമായ ആക്ഷേപഹാസ്യ കൃതി.

9789386744418

Purchased Z4 Books,Malappuram


Novalukal

A / ORW/AN