TY - BOOK AU - Ayoob Moulavi P M TI - MATHAJEEVITHATHILNINNU MANAVIKATHAYILEKKU: /ആബിർ - മതജീവിതത്തിൽ നിന്ന് മാനവികതയിലേക്ക് SN - 9789352825578 U1 - G PB - DC Books KW - Niroopanam - Upanyaasam KW - Essays KW - Religion KW - Matham N1 - ആബിർ - മതജീവിതത്തിൽ നിന്ന് മാനവികതയിലേക്ക് പല വിഭാഗങ്ങളായി ചേരിതിരിഞ്ഞുപോരുതുന്ന മതരാഷ്ട്രീയത്തിൽ അന്തർഭവിച്ച അധികാരക്കൊതിയെ വെളിവാക്കുന്നതിൽ ഈ കൃതി അതീവശ്രദ്ധ പുലർത്തുന്നു. മനുഷ്യർക്കിടയിൽ വളർന്നു വികസിക്കേണ്ട കൂട്ടുജീവിതത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദേശീയമായ അതിർത്തികൾക്കപ്പുറത്ത് മാനവികതയുടെ വേരു പടർത്താനുള്ള ധീരമായ മുന്നൊരുക്കം കൂടിയായി മാറാൻ ഈ ഗ്രന്ഥത്തിന് കഴിയുന്നുണ്ട്. - എം എൻ കാരശ്ശേരി മതാധിഷ്ഠിതസമീപനങ്ങൾ ആധുനിക വിജ്ഞാനങ്ങളുടെ വെളിച്ചത്തിൽ പുനരവതരിപ്പിക്കാനും അതുവഴി മതഗ്രന്ഥങ്ങളുടെ ആധികാരികതയുറപ്പിക്കാനുമുള്ള പാഴ്ശ്രമങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതിലും ഈ പുസ്തകം വിജയിക്കുന്നുണ്ട്. കൂടാതെ ഇസ്‌ലാമിക പരിസരത്ത് ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പീഡനാത്മക അനുഭവങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതിന്റെ ഭാഗമായി സമീപകാലത്ത് കേരളത്തിൽ നടന്ന ഏറെ വിവാദങ്ങൾക്കിടനൽകിയ സംഭവങ്ങൾ വിശകലന വിധേയമാക്കുന്നതിലും ഈ പുസ്തകം വിജയിച്ചിരിക്കുന്നു. ആഗോളാടിസ്ഥാനത്തിൽ തന്നെ ഭീകരവാദവും യുദ്ധങ്ങളും സൃഷ്ടിക്കുന്നതിൽ മതത്തിനുള്ള പങ്കുകൂടി ഇവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പല വിഭാഗങ്ങളായി ചേരിതിരിഞ്ഞുപോരുതുന്ന മതരാഷ്ട്രീയത്തിൽ അന്തർഭവിച്ച അധികാരക്കൊതിയെ വെളിവാക്കുന്നതിൽ ഈ കൃതി അതീവശ്രദ്ധ പുലർത്തുന്നു. മനുഷ്യർക്കിടയിൽ വളർന്നു വികസിക്കേണ്ട കൂട്ടുജീവിതത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദേശീയമായ അതിർത്തികൾക്കപ്പുറത്ത് മാനവികതയുടെ വേരു പടർത്താനുള്ള ധീരമായ മുന്നൊരുക്കം കൂടിയായി മാറാൻ ഈ ഗ്രന്ഥത്തിന് കഴിയുന്നുണ്ട്. - എം എൻ കാരശ്ശേരി ER -