ഓട്ടന്‍ തുള്ളലില്‍ തുടങ്ങി മിമിക്രിയും പാരഡി ഗാനങ്ങളും കോമഡി സ്കിറ്റുകളും ഫേസ്ബുക് ട്രോളുകളുംവരെയെത്തിനില്ക്കുന്നു മലയാളിയുടെ ആക്ഷേപഹാസ്യഭ്രമം. സമൂഹത്തിലെ ഏതു ചലനങ്ങളെയും താമസംവിനാ ജനങ്ങളിലെത്തിക്കുന്ന 'ട്രോളുകള്‍' എന്ന് വിളിപ്പേരുള്ള 'മീമു'കളാണ് ഇപ്പോഴത്തെ താരം. സാധാരണക്കാരായ ജനങ്ങള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവയാണ് ട്രോളുകളായി പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കില്‍ ജനപ്രീതിനേടിയ അത്തരം ട്രോളുകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇത്തരത്തിലൊരു പുസ്തകം മലയാളത്തില്‍ ഇതാദ്യമാണ്. ഈ പുസ്തകത്തിന്റെ ഓരോ താളുകളും വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.