ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില്‍ ഏകാകിയായി നടത്തിയ സഞ്ചാരഗാഥയാണ് ഹിമാലയ രാഗങ്ങള്‍ പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെ ആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില്‍ വച്ചത്രെ. കേദര്‍-ബദരി യാത്രയും, ഹരിദ്വാര്‍,രുദ്രപ്രയാഗ്,ഗുപ്തകാശി, ഗോമുഖ്,തുടങ്ങി ഗംഗോത്രിവരെ നീണ്ടു പോകുന്ന സഞ്ചാരമാണ് ഹിമാലയ രാഗങ്ങള്‍, പുണ്യനദിയായ ഗംഗയും മന്ദാകിനിയും അവയുടെ സംഗമങ്ങളും ഹിമാലയത്തിലെ പവിത്ര സ്ഥാനങ്ങളും ദര്‍ശന സമസ്യകളും ഒത്തുചേര്‍ന്ന് യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മ പുസ്തകം. മഞ്ഞിന്റെ പര്വതങ്ങളും മഞിന്റെ വഴിയുംമാത്രം സദാ അനുഭവിക്കുന്ന ജീവിതത്തിന്റെ അപൂര്‍വത. മനസ്സു കുഴയുമ്പോള്‍ നിങ്ങള്‍ക്ക് ആലംബം ആകാശമാണ്, അതിനേയും ഘോരമായ പര്‍വതനിരകള്‍ ഭേദ്യം ചെയ്യുന്നുണ്ട് . ആകാശവും ഇവിടെ നിഷ്പ്രഭമാകുന്നു