മഴക്കാലം വരുന്നതോടെ പ്രകൃതീദേവി ഒരാലസ്യത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേല്ക്കുന്നതുപോലെയാണ്. ഓരോ പുല്‍ക്കൊടിത്തുമ്പത്തും മഴക്കാലം പുളകമുണ്ടാക്കുന്നു. സര്‍ഗശക്തിയുടെ മഹത്ത്വം ശരിക്കനുഭവപ്പെടുന്നത് മഴക്കാലത്താണ്… ഇക്കൊല്ലം മഴക്കാലത്ത് ലീവ് കിട്ടിയിരിക്കുന്നു… വീട്ടില്‍ അനുഭൂതികളുടെ ലോകം കാത്തിരിക്കുന്നു. മലനാട്ടിലെ മഴക്കാലത്തെക്കുറിച്ചും അവിടെ തന്നെ കാത്തിരിക്കുന്ന പ്രിയപത്‌നിയെക്കുറിച്ചുമുള്ള നിനവില്‍ ബാലചന്ദ്രന്‍ കോരിത്തരിച്ചു… ഇനി അഞ്ചു ദിവസംകൂടി കഴിയണം വീട്ടിലെത്താന്‍. അവധിദിവസങ്ങള്‍… അവ അവധിദിവസങ്ങളല്ല, അനുഭൂതിയുടെ ദിവസങ്ങളാണ്. പട്ടാളത്തില്‍നിന്ന് അവധി കിട്ടിയ ബാലചന്ദ്രന്റെ സ്‌നേഹാനുഭൂതികള്‍ നിറഞ്ഞ ഹൃദയഭാവങ്ങളെ വള്ളുവനാടിന്റെ മധുരവും ദീപ്തവുമായ വാക്കുകളില്‍ അവതരിപ്പിക്കുന്ന നോവല്‍.
നഷ്ടപ്പെട്ടുപോയ സ്‌നേഹത്തിന്റെ ലോകം വീണ്ടെടുക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകം.