Mrinalini

KANAKKUPUSTHAKAM - 1 - Edappally Bookerman 2017/01/01 - 151

വൈക്കവും കോട്ടയവും ബാംഗ്ലൂരും ലഖ്‌നൗവും മാത്രമല്ല, ഹിമാലയസാനുവിലെ വൈഷ്ണവി ദേവി സന്നിധി വരെ ഈ കഥയിലെ പശ്ചാത്തലങ്ങളാണ്. ഒരു യാത്രാവിവരണത്തിന്റെ അവധാനതയോടെ ഈ സ്ഥലങ്ങളും അവിടേക്കുള്ള യാത്രകളിലെ അനുഭവങ്ങളുടെ സരസമായ വർണ്ണനകളും നൽകി നോവലിന് ഒരു ആകർഷകമായ മുഖം വരച്ച് വായനക്കാരന് ഏറെ വിജ്ഞാനം നൽകാനുള്ള നോവലിസ്റ്റിന്റെ ശ്രമം ഇവിടെ വിജയിച്ചിട്ടുണ്ട്.
- കെ എൽ മോഹനവർമ്മ



ഓരോ ജീവിതവും ഓരോ കണക്കുപുസ്തകമാണ്. മൃണാളിനിയുടെ നോവലിലും ജീവിതത്തിന്റെ കണക്കെടുപ്പാണ് വിഷയം. ഒരു നോവലിനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. മധ്യവയസ്കയായ സൗദാമിനിയുടെ മനോസഞ്ചാരങ്ങളിലൂടെ ഇതൾ നിവർത്തുന്ന നോവൽ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ വായനക്കാരെ പ്രേരിപ്പിക്കുമെന്നുറപ്പ്.
- ശ്രീകുമാരി രാമചന്ദ്രൻ



തിരക്കുഭാവിച്ചുള്ള ഓട്ടത്തിനിടയിൽ കുറച്ചുനേരം നിന്നിട്ട് സ്വന്തം ജീവിതത്തിലെ ഉള്ളറകളിലേക്ക് ധൈര്യപൂർവം നോക്കിനിൽക്കുന്ന എത്രപേരുണ്ടാവും. ജീവിതം ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു ഗെയിമാണെന്ന് നോവലിസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഇതിൽ സ്നേഹവും വാത്സല്യവും പ്രണയവും നിരാസവുമുണ്ട്.
- ഇ എസ ഷാജേന്ദ്രൻ (ബുക്കർമാൻ )

9789386089076

Purchased Bookerman,Edappally


Novalukal

A / MRI/KA