മൊബൈൽ ഫോണിന്റെ സ്പീക്കറിനും മൈക്കിനുമിടയിൽ ഒരു ഫിലിംസ്റ്റാറിന്റെ അപരനായി ജീവിക്കേണ്ടി വന്ന മലരമ്പൻ എന്ന തെരുവുമനുഷ്യൻ. ഫോൺകോളുകളിലൂടെ അയാളെത്തേടിയെത്തുന്ന മനുഷ്യജീവിതത്തിന്റെ ഭിന്നമുഖങ്ങൾ. വെള്ളിത്തിരയിൽ കാണുന്ന ധീരനും ശക്തനും സുശീലനും സ്നേഹോദാരനുമൊക്കെയായ ഫിലിംസ്റ്റാറിന്റെ തിളക്കമാർന്ന പ്രതിച്ഛായയിൽ ദൈവത്തെയോ രക്ഷകനെയോ കണ്ടെത്തി ഈയാംപാറ്റകളെപ്പോലെ പറന്നുവീഴുന്ന മനുഷ്യജന്മങ്ങളുടെ കഥ പറയുന്ന നോവൽ. കണ്ണീരും ചിരിയും ആസക്തികളും വിരക്തിയും ഓർമ്മകളും സ്വപ്നങ്ങളും സ്നേഹവും കാമവും വെറുപ്പും ആരാധനയുമൊക്കെ ചേർന്നൊരുക്കുന്ന വികാരങ്ങളുടെ ആഴച്ചുഴികളും അടിയൊഴുക്കുകളും കൊണ്ട് ജീവിതം ഈ നോവലിലേക്ക് ഒഴുകിയെത്തുന്നു. ആധുനികതയുടെ വരേണ്യമായ ആഖ്യാനരീതികളെ തിരസ്കരിച്ച് പുതിയ ജീവിതപരിസരവും ആഖ്യാനരീതിയും കൊണ്ട് കാലത്തിന്റെ സാക്ഷ്യമാകുന്ന കൃതി. - ഫാസിൽ
9789385064685
Purchased Kerala State Books Mark,Thiruvananthapuram