TY - BOOK AU - Mahendar TI - MONSOON FESTIVAL: /മൺസൂൺ ഫെസ്റ്റിവൽ SN - 9789386744289 U1 - B PY - 2017////11/01 CY - Palakkad PB - Logos Books KW - Cherukadhakal N1 - പലതരം വേവുകളുടെ തുടർച്ചകളാകുന്ന കഥകൾ. ഒരുപാട് വിഷയങ്ങളുടെ ആവനാഴി കൈവശമുള്ള എഴുത്തുകാരനാണ് മഹേന്ദർ. ആദ്യപുസ്തകമായ ഇണ / ജീവിതം വായിച്ച കാലം മുതൽ അത് ശ്രദ്ധിച്ചിട്ടുള്ളതാണ്. നിത്യജീവിതത്തിലെ സാധാരണമെന്നു തോന്നുന്ന അവസ്ഥകളെയാണ് നേർത്ത നർമ്മത്തിന്റെയും പരിഹാസത്തിന്റെയും തൂവലുകളണിയിച്ച് മഹേന്ദർ മിനുക്കിയെടുക്കുന്നത്. അതോടെ അവ നമ്മുടെ വിചാരങ്ങളിലെ പലതരം വേവുകളുടെ തുടർച്ചകളാകുന്നു. കഥകളെ സ്വന്തം ജീവിതാവസ്ഥകളോട് തുലനം ചെയ്യാൻ വായനക്കാരന് അത് പ്രേരണ നൽകുന്നു. കഥകളിലൂടെ ഗ്രാമജീവിതത്തിന്റെ ചെത്തവും വെളിച്ചവും വാരിയെടുക്കുമ്പോൾത്തന്നെ അകത്തെവിടെയോ പിടിതരാതെ കുതറുന്ന നഗരജീവിതപാരവശ്യങ്ങളെ ചേർത്തണയ്ക്കുകയും ചെയ്യുന്നു. മലയാള കഥാപാരമ്പര്യത്തിന്റെ സജീവധാരയിൽ മുഴുകി നിൽക്കുന്ന രചനകൾ തന്നെയാണ് മഹേന്ദർ എഴുതിക്കൊണ്ടിരിക്കുന്നത്. അതർഹിക്കുന്ന ശ്രദ്ധ അനുവാചകലോകം ഈ സമാഹാരത്തിന്റെ വായനയിലൂടെ നിർവ്വഹിക്കുമെന്ന് കരുതുന്നു. - സുസ്‌മേഷ് ചന്ദ്രോത്ത് ER -