കാളിദാസനും ഒരു ഗണികസ്ത്രീയും തമ്മിലുള്ള അനശ്വര പ്രണയകഥ. ഇത് ഒരപൂർവ്വ താളിയോല കൃതിയിൽ നിന്ന് ഹിമാലയത്തിൽ വെച്ച് കണ്ടെടുക്കപെട്ടത് എന്ന് കഥാഖ്യാനം. ആത്മാവിന്റെ ഔന്നിത്യത്തിൽ എരിയുന്ന പ്രണയാഗ്നിയിൽ 'മേഘദൂത്' രചിക്കുന്ന കാളിദാസൻ. പ്രണയത്തിന്റെ അനശ്വരതയിൽ വിരഹവേദനയുടെ ഒരു ഉജ്ജ്വല കഥാവിഷ്‌കാരം. മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങൾ നീ ഉജ്ജയിനിയിലേക്കു കൊണ്ട് പോകൂ. ഇതാ, നിനക്കായ് ആരും എഴുതാത്ത ഒരു പ്രേമസന്ദേശം.