TY - BOOK AU - Rosa Luxemberg AU - Somashekharan (ed.) TI - SAMGHATANA-JANADHIPATHYAM : LENINODULLA VIYOJANANGAL: /സംഘടന-ജനാധിപത്യം : ലെനിനോടുള്ള വിയോജനങ്ങൾ SN - 9788193394625 U1 - N PY - 2017////05/01 CY - Calicut PB - Democratic Dialogue KW - Rashtriyam N1 - മാര്‍ക്‌സിസ്റ്റ് ധാരയിലെ ഏറ്റവും വലിയ ധൈഷ്ണികയും ദാര്‍ശനികയും വിപ്ലവകാരിയും രക്തസാക്ഷിയുമായ റോസ ലക്‌സംബര്‍ഗിന്റെ പുസ്തകം മലയാളത്തില്‍ ആദ്യമായി വായനക്കാരിലേക്കെത്തുന്നു. ‘സംഘടന-ജനാധിപത്യം, ലെനിനോടുള്ള വിയോജനങ്ങള്‍’ എന്ന പേരില്‍ എം.എം. സോമശേഖരന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന പുസ്തകമാണ് . വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഡെമോക്രാറ്റിക്ക് ഡയലോഗ്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ‘ലെനിനിസമോ മാര്‍ക്‌സിസമോ?’ എന്ന റോസ ലക്‌സംബര്‍ഗിന്റെ ദൈര്‍ഘ്യമേറിയ ലഘുലേഖയുടെയും റോസയുടെ തന്നെ ‘റഷ്യന്‍ വിപ്ലവം’ എന്നപുസ്തകത്തിന്റെയും മലയാള വിവര്‍ത്തനമാണ് ഈ പുസ്തകത്തില്‍ ഉള്ളത്. തുടക്കം മുതല്‍തന്നെ ലെനിന്റെ സംഘടനാ തത്വങ്ങളെ റോസ ലക്‌സംബര്‍ഗ് ശക്തമായി എതിര്‍ത്തിരുന്നു. ഇത് അതികേന്ദ്രീകരണ പ്രവണതയാണെന്നും ജനാധിപത്യപരമായ തൊഴിലാളി വര്‍ഗത്തിന്റെ മുന്നോട്ടുപോക്കിന് തടസമാണെന്നും ജനങ്ങളുടെ പങ്കാളിത്തത്തെ നിഷേധിക്കലാണെന്നും റോസ വിശദമാക്കുന്നുണ്ട്. ഇന്ന് ലോകത്ത് ലെനിന്റെ സംഘടനാ തത്വങ്ങള്‍ വിമര്‍ശനവിധേയമാകുമ്പോള്‍ റോസയുടെ വാക്കുകള്‍ക്ക് പുതിയമാനവും അര്‍ത്ഥവും കൈവരുന്നതായി കാണാം. ഒരേസമയം അന്നത്തെ ജര്‍മന്‍ കമ്യൂണിസ്റ്റുകളുടെ അവസരവാദപരമായ നിലപാടുകളോട് ശക്തമായി വിയോജിക്കുമ്പോള്‍, റഷ്യന്‍വിപ്ലവവും റഷ്യയിലെ സോഷ്യലിസ്റ്റ് സര്‍ക്കാരും എങ്ങിനെയാണ് മുന്നോട്ട്‌പോവുക എന്ന് ദീര്‍ഘവീക്ഷണവും നടത്തുന്നുണ്ട് റോസ. ഇത്തരം വീക്ഷണങ്ങളടങ്ങിയ റോസ ലക്‌സംബര്‍ഗിന്റെ രണ്ട് പുസ്തകങ്ങളെ ഒരുമിച്ചാക്കിയാണ് ഡെമോക്രാറ്റിക് ഡയലോഗ് പുതിയ പുസ്തകമാക്കിയിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് ദാര്‍ശനികതയിലൂന്നിക്കൊണ്ട് മാര്‍ക്‌സിന്റെ മൂലധനത്തെയും മുതലാളിത്ത വികാസത്തെയും കുറിച്ചുള്ള സങ്കല്‍പ്പനങ്ങളെ വികസിപ്പിച്ച റോസ അക്ക്യൂമുലേഷന്‍ ഓഫ് ദ കാപ്പിറ്റല്‍ (മൂലധന സഞ്ചയം) എന്ന പ്രസിദ്ധമായ ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഇപ്പോഴും അന്തര്‍ദേശീയ വിപണിയിലെ ബെസ്റ്റ് സെല്ലര്‍ പുസ്തകമാണ് മൂലധന സഞ്ചയം. ഒരുപക്ഷെ മലയാളത്തില്‍ വളരെ കുറച്ചുമാത്രം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വിപ്ലവകാരിയായിരിക്കും റോസാ ലക്‌സംബര്‍ഗ്. ഇപ്പോള്‍ ഇറങ്ങുന്ന ഈ പുസ്തകം മലയാളത്തില്‍ ഇറങ്ങുന്ന ആദ്യപുസ്തകമാകും. തന്റെ ഏറ്റവും വലിയ വിമര്‍ശകയായിരുന്ന റോസയെ ലെനിന്‍ വിശേഷിപ്പിച്ചത് കമ്യൂണിസ്റ്റ് വിപ്ലവകാരികളിലെ പരുന്ത് എന്നാണ്. അതേസമയം ജര്‍മന്‍ സോഷ്യലിസ്റ്റുകളെ തൊഴിലാളി വര്‍ഗത്തിന്റെ ചവറുകൂനയിലെ കോഴിപറ്റങ്ങള്‍ എന്നാണ് ലെനിന്‍ പറയുന്നത്. പരുന്തിന് എത്രവേണമെങ്കിലും താഴ്ന്നുപറക്കാന്‍ കഴിയും എന്നാല്‍ കോഴികള്‍ക്ക് പരുന്തിനെപോലെ ഉയരാന്‍കഴിയില്ലെന്നും ലെനിന്‍ വിശദമാക്കുന്നു. ലെനിന്റെ സമകാലികയും ചരിത്രത്തില്‍ ലെനിനെ ഏറ്റവും അധികം വിമര്‍ശിച്ചയാളുമായ ലോക വിപ്ലവ വനിത റോസലക്‌സംബര്‍ഗിന്റെ ചരിത്ര വായനക്ക് ഏറ്റവും പറ്റിയ പുസ്തകമാണ് ഡമോക്രാറ്റിക് ഡയലോഗ് പുറത്തിറക്കുന്ന റോസ ലക്‌സംബര്‍ഗിന്റെ സംഘടന-ജനാധിപത്യം, ലെനിനോടുള്ള വിയോജനങ്ങള്‍ എന്ന പുസ്തകം ER -