TY - BOOK AU - Peled,Miko AU - Muhammad Afsal, A P (tr.) TI - GENERALINTE MAKAN : ജെനറാലിന്റെ മകൻ / The general's son : journey of an Israeli in Palestine SN - 9789380081571 U1 - L PY - 2012////01/01 CY - Calicut PB - Other Books KW - Charitram Bhoomi Sastram KW - Biography KW - Peled, Miko KW - Jewish-Arab relations KW - Children of military personnel -- Israel -- Biography N1 - ഇസ്രയേലി രാഷ്ട്ര സംസ്ഥാപനത്തില്‍ അനല്‍പമായ പങ്കു വഹിച്ച സയണിസ്റ്റ് നേതാവിന്‍റെ പൗത്രനും, ഈജിപ്തിനെതിരായ ഇസ്രയേല്‍ യുദ്ധത്തെ നയിച്ച സൈനിക ജനറലിന്‍റെ മകനുമാണ് മീക്കോ പെലെഡ്. ഇസ്രയേലി സേനയുടെ ഫലസ്തീനോടുള്ള അതിക്രമങ്ങള്‍ ജനറലായ തന്‍റെ പിതാവിന്‍റെ രാഷ്ട്രീയ വീക്ഷണങ്ങളില്‍ തന്നെ മാറ്റമുണ്ടാക്കുന്നതും അദ്ദേഹം ഒരു സജീവ സമാധാന പ്രവര്‍ത്തകനാകുന്നതും പെലെഡ് ചെറുപ്പത്തിലേ കാണുന്നു. മീക്കോ ഇസ്രയേലി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും പരുക്കേല്‍ക്കുകയും ചെയ്ത ആള്‍ കൂടിയാണ്. എിന്നിട്ടും, ജെറുസലേമിലെ ഒരു ചാവേറാക്രമണത്തില്‍ 13 വയസ്സുകാരിയായ തന്‍റെ സഹോദരീപുത്രി സ്മാദര്‍ കൊല്ലപ്പെടുന്നതോടെയാണ് മീക്കോ പെലെഡിന്‍റെ വ്യക്തി ജീവിതത്തിലേക്ക് ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം നേരിട്ട് ആഘാതപൂര്‍വം ഇടപെടുന്നത്. അമേരിക്കയിലെ സുഖകരമായ ജീവിതത്തില്‍ നിന്നു മാറി അദ്ദേഹം ഫലസ്തീനികള്‍ക്കിടയിലേക്ക് അപായകരമായ അന്വേഷണയാത്രകള്‍ നടത്തുന്നു. അറബികള്‍ക്കും ഇസ്രയേലികള്‍ക്കും ഒരുമിച്ചിരിക്കാനും തങ്ങളുടെ പൊതുപൈതൃകങ്ങളെക്കുറിച്ചും പൊതുനഷ്ടങ്ങളെപ്പറ്റിയും സംസാരിക്കാനും, ജീവകാരുണ്യ സഹായങ്ങളിലും വിഭവ പങ്കുവെപ്പിലും പരസ്പരം സഹകരിക്കാനും കഴിയുമെന്ന് അത്ഭുതപ്പെടുത്തു നിരവധി സുഹൃത്തുക്കളോടൊപ്പം പെലെഡ് അനുഭവിച്ചറിയുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ നിര്‍ദയമായ അനിശ്ചിതത്വങ്ങള്‍ക്കു മീതെ മനുഷ്യത്വത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പ്രത്യാശ പകരുന്ന പുസ്തകം. തനിക്ക് നാളിത് വരെ അടുത്തറിയാന്‍ അവസരമുണ്ടായിട്ടില്ലാത്ത ഒരു ജനതയുടെ ശത്രുവായി നിലനില്‍ക്കുന്നതിലെ അവിവേകം പെലെഡ് തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് അദ്ദേഹത്തിന് ഊര്‍ജ്ജം പകരുകയും, പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. അന്താരാഷ്ട്ര അഭിപ്രായങ്ങളെയും നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഇസ്രയേലിന്‍റെ മനുഷ്യാവകാശലംഘനങ്ങള്‍ നമ്മുടെ ഭീതിയുടെ കേന്ദ്രസ്ഥാനത്ത് നിലനില്‍ക്കുന്ന പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ നമുക്കൊക്കെയും ഭീഷണിയാണ്. ഭൂഗോളത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് അതവഗണിച്ച് കൊണ്ട് മുന്നോട്ട് പോകാം എന്ന് കരുതുന്നത് ബുദ്ധിയല്ല. -ആലീസ് വാക്കര്‍ In 1997, a tragedy struck the family of Israeli-American Miko Peled when his beloved niece Smadar was killed by a suicide bomber in Jerusalem. That event propelled Peled onto a journey of discovery, pushing him to re-examine many of the beliefs he had grown up with as the son and grandson of leading figures in Israel's political-military elite, and transforming him into an activist in the struggle for human rights and a hopeful, lasting peace between Israelis and Palestinians. ER -