Chetan Bhagat

ONE INDIAN GIRL /വൺ ഇന്ത്യൻ ഗേൾ/ഒരു ഇന്ത്യൻ പെൺകുട്ടി ചേതൻ ഭഗത് - 1 - Kottayam Manorama Books 2016/01/01 - 272

ഇന്ത്യൻ യുവത്വത്തിന്‍റെ പ്രിയ നോവലിസ്റ്റായ ചേതന്‍ ഭഗത്തിന്‍റെ ഏറ്റവും പുതിയ പുസ്തകം വണ്‍ ഇന്ത്യന്‍ ഗേൾ (ഒരു ഇന്ത്യൻ പെൺകുട്ടി) പുറത്തിറങ്ങി. പുതിയ നോവലിൽ പതിവിൽ നിന്ന് വ്യത്യസ്തമായി സ്ത്രീപക്ഷ കഥയാണ് ചേതന്‍ പറയുന്നത്. പ്രമുഖ ബോളിവുഡ് താരം കങ്കണ റെണൗത്താണ് പുസ്തകത്തിന്റെ പുസ്തകത്തിന്റെ ഓള്‍ ഇന്ത്യ പ്രകാശനം നിര്‍വ്വഹിച്ചത്....

മറ്റു നോവലുകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ കേന്ദ്രീകൃത കഥയാണ് വണ്‍ ഇന്ത്യന്‍ ഗേള്‍. ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിലെ ജോലിക്കാരിയായ രാധിക എന്ന പെണ്‍കുട്ടിയാണ് കഥാനായിക. ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിലെ ജോലിക്കാരിയായ രാധിക എന്ന പെണ്‍കുട്ടിയാണ് കഥാനായിക. അവളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും അവളുടെ ചിന്തകളും നോവലില്‍ ഇതള്‍ വിരിയുന്നു. അതോടൊപ്പം ചേതന്‍ ഭഗതിന്‍റെ സ്ത്രീപക്ഷ നിലപാടുകളും വണ്‍ ഇന്ത്യന്‍ ഗേളില്‍ നിന്ന് വായിച്ചെടുക്കാം
‘ഫെമിനിസം’ എന്ന ആശയം ഇന്നും ഇന്ത്യക്കാര്‍ക്ക് പരിചിതമല്ലെന്ന് ചേതന്‍ ഭഗത് പറയുന്നു. സ്ത്രീ സമത്വം ഉണ്ടെന്ന് പറയുമ്പോഴും സമത്വം എങ്ങനെയെന്നോ എന്തെന്നോ നിര്‍വചിക്കാനോ പ്രാവര്‍ത്തികമാക്കാനോ ഇന്ത്യന്‍ സമൂഹത്തിനാവുന്നില്ലെന്നും അതാണ് ഫെമിനിസ്റ്റ് പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയെ പ്രധാന കഥാപാത്രമാക്കി എഴുതാനും തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു....








9789386025548

Purchase Asad Book Centre, Convent Road, EKM


Novalukal

A / CHE/ON