Mohan, Thekkumbagam

KURIYEDATHU THATHRIYUM ORU MUDRA MOTHIRAVUM,PINNE CHOLLIYATTAVUM (കുറിയേടത്തു താത്രിയും ഒരു മുദ്ര മോതിരവും, പിന്നെ ചൊല്ലിയാട്ടവും ) - 1 - Kollam Amma Publication - 173

ചരിത്ര വായന
കുറിയേടത്ത് താത്രിയുടെ കഥ
തെക്കുംഭാഗം മോഹന്‍റെ രചന
തികച്ചും വ്യത്യസ്തമായ വിഷയങ്ങള്‍, തികച്ചും വ്യത്യസ്തമായ രീതികളില്‍, അവതരിപ്പിച്ചു വായനക്കാരെ കയ്യിലെടുക്കുന്ന ഒരു രസികന്‍ എഴുത്തുകാരനാണ്‌ തെക്കുംഭാഗം മോഹന്‍.പട്ടാള ജീവിതം മൂപ്പെത്തും മുമ്പേ അറത്തു മുറിച്ചു ജന്മവാസനായ അന്വേഷണാത്മ പത്രപ്രവര്ത്തനതിലേക്ക് ചേക്കേറിയ, ജന്മനാ എഴുത്തുകാരന്‍ .ചെറുതും വലുതുമായ പല പ്രസിദ്ധീകരണങ്ങളിലും പത്രാധിപസമതി അംഗമോ
പത്രാധിപരോ ആയ അനുഭവ പരിചയം.രണ്ടു ഡസനിലധികം പുസ്തകങ്ങള്‍ .ചിലത് വിവാദം സൃഷ്ടിച്ചവ (അച്യുതമേനോന്‍ മുഖം മൂടിയില്ലാതെ ഉദാഹരണം “മറക്കില്ലരിക്കലും” (അസന്ട്സ് കോട്ടയം ) പ്രമുഖ മലയാള താരങ്ങളെ അര്‍ദ്ധ നഗ്നരാക്കി അവരുടെ വികൃത രൂപം കാട്ടുന്ന കുറ്റാന്വേഷണ കഥാ സമാഹാരം .അവതാരിക സന്ധ്യ ഐ പി.എസ്
മോഹന്‍റെ ഏറ്റവും പുതിയ കൃതി താത്രിക്കുട്ടിയുടെ കഥയാണ് “കുറിയേടത്ത് താത്രിയും ഒരു മുദ്ര മോതിരവും പിന്നെ ചൊല്ലിയാട്ടവും” (അമ്മ ബുക്സ്, തിരുമുല്ലവാരം ,കൊല്ലം ഫോണ്‍ 0474-2733159).അത് രചിക്കുവാനുള്ള കാരണം മറക്കില്ലൊരിക്കലും എന്ന കൃതിയില്‍ പണ്ടേ പറഞ്ഞു വച്ചിരുന്നു .കറുത്തമ്മ ഫെയിം നടി ഷീല പണ്ടേ പറഞ്ഞ കുടുംബ കഥ .താത്രിയുടെ സൌന്ദര്യം മുഴുവന്‍ കിട്ടിയ കൊച്ചുമകള്‍ .അന്നേ തോന്നിയതാണ് മോഹന് താത്രിക്കഥയുടെ പുനരാഖ്യാനം .
താത്രിക്കുട്ടി പല കഥകളിലും നോവലുകളിലും നാടകങ്ങളിലും ചലച്ചിത്രങ്ങളിലും നാം വായിച്ചു .കണ്ടു .പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ (അമൃത മഥനം)മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഭ്രഷ്ട് )രാജന്‍ ചുങ്കത്ത് (സ്മാര്‍ത്തം )എം.ടി (പരിണയം ) എന്നിങ്ങനെ .പക്ഷെ അവയെല്ലാം കെട്ടിച്ചമച്ചവ
എന്ന് നാം അറിയുന്നത് മോഹന്‍ യഥാര്‍ത്ഥ കഥ പറയുമ്പോള്‍ മാത്രം
താത്രി വ്യെശ്യയോ കാമാതുരത ബാധിച്ച നിംഫോ മാനിയാക്കോ ആയിരുന്നില്ല .ഭരണത്തില്‍ ഇരുന്ന കൊച്ചി രാജാവിന്‍റെ കുട്ടിയുടെ അമ്മ .വിവാഹത്തിന് മുമ്പ് രാജാവില്‍ നിന്ന് ഗര്‍ഭിണിയായ ഒരു പതിവ്രത .അവളെ രക്ഷേപെടുത്തി രാജസ്ഥാനം ഒഴിഞ്ഞു രക്ഷപെടാന്‍ കൊച്ചിരാജാവ് പടച്ചു വിട്ട ഒരു കള്ളകഥ യാണ് താത്രിയുടെ അടുക്കള ദോഷം എന്ന് കേരള ഷേര്‍ ലോക്ക് ഹോംസ് (കൊല്ലം പുഷ്പനാഥ് ) തെക്കുംഭാഗം മോഹന്‍ .
പഴയ രേഖകള്‍ തപ്പിയെടുത്താണ് മോഹന്‍റെ കുറ്റാന്വേഷണം അതില്‍ പലഭാഗങ്ങളും പഴയകാല കൊച്ചു പുസ്തകങ്ങളെ (പുതു തലമുറ കമ്പിക്കഥകളെ ഓര്‍മ്മിപ്പിക്കും .
വിതരണം അമ്മ ബുക്സ് തിരുമൂല വാരം
അസന്ട്സ് ബുക്സ് SH Mount കോട്ടയം
വില 160 ക

ഗ്രന്ഥകാരന്റെ മൊബൈല്‍ 9497129701 .

Purchased C I C C Book House,Press Club Road,Ernakulam


Charitram Bhoomi Sastram
Historical Novel

Q / MOH/KU