TY - BOOK AU - Sankarapillai,K G TI - MARICHAVARUTE MEDU: മരിച്ചവരുടെ മേട് SN - 9788126453276 U1 - L PY - 2015////03/01 CY - Kottayam PB - D C KW - Biography KW - ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരo KW - Memoirs KW - John Abraham-Vaikkom Muhammed Basheer-Premji-Ayyappapanikkar-Murali(Actor)-O.V.Vijayan-Neruda N1 - ‘മരിച്ചവരുടെ മേട്’ മിത്തുകളില്‍ നിന്നുദിച്ച മനസുള്ള ജോണ്‍ എബ്രഹാം, പ്രാണിപ്രപഞ്ചത്തിന്റെ സ്‌നേഹവുമായെത്തിയ ബഷീര്‍, വാക്കും വാഴ്‌വും രണ്ടല്ലാത്ത പ്രേംജി, പതിവു ചിട്ടകളെ തട്ടിമാറ്റിയ അയ്യപ്പപ്പണിക്കര്‍, നാടിന്റെ നടനായ മുരളി, ക്രുദ്ധദയാലുവായ ഒ വി വിജയന്‍, മുഴുവന്‍ ലാറ്റിനമേരിക്കയുടേയും ഹൃദയമായ നെരൂദ എന്നിങ്ങനെ ഒരു പിടി ആളുകളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന കെ ജി ശങ്കരപ്പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് മരിച്ചവരുടെ മേട്. ഓര്‍മ്മകളുടെ മഹാസഞ്ചയത്തില്‍നിന്ന് മണ്‍മറഞ്ഞവരുടെ കൂടെക്കൂടി അവരിലേയ്ക്കും തന്നിലേയ്ക്കും സഞ്ചരിക്കുകയാണ് കെ ജി ശങ്കരപ്പിള്ള മരിച്ചവരുടെ മേട് എന്ന ഈ പുസ്തകത്തിലൂടെ. കാവ്യാത്മകവും ധ്യാനാത്മകവുമായ വാക്കുകളിലൂടെ കെ ജി ശങ്കരപ്പിള്ള തോറ്റിയെടുക്കുന്ന ഈ വ്യക്തിത്വങ്ങള്‍ സ്വന്തം മനസില്‍ പുനര്‍ജ്ജനിക്കുന്നതിന്റെ അനുഭൂതി ഓരോ വായനക്കാരനിലും സൃഷ്ടിക്കാന്‍ മരിച്ചവരുടെ മേടിന് സാധിക്കുന്നു. മരിച്ചവരുടെ മേട്ടില്‍ നിന്ന് ഓര്‍മ്മയുടെ താഴ്‌വാരത്തിലേയ്ക്ക് പുനര്‍ജ്ജനിക്കുന്ന ഓര്‍മ്മയുടെ 25 കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത് ER -