TY - BOOK AU - Shahul Valapattanam TI - DIRHAM: (ദിർഹം) SN - 9788184234988 U1 - A PY - 2016////01/01 CY - Thrissur PB - Green Books KW - Novalukal N1 - ദിര്‍ഹം 07-Apr-2016Comments 0 സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കുകളുടെ കഥ സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കുകളിലകപ്പെട്ട് ജോലി നഷ്ടപ്പെടുന്നവര്‍. അപ്രതീക്ഷിതമായ പ്രതിസന്ധികള്‍, തകര്‍ക്കപ്പെട്ട സ്വപ്‌നങ്ങള്‍. ഒരുപാട് രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. റിസഷന്‍ അമേരിക്കയുടെ അതിര്‍ത്തികളും കടന്ന് ദുബായിലെത്തുന്നു. പക്ഷേ, ദുബായ് ഒരിക്കലും തളര്‍ന്നുപോയില്ല. കഥാകൃത്ത് പറയുന്നു: ''അമേരിക്കയാണ് പണി പറ്റിച്ചത്. ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇഷ്ടംപോലെ ലോണ്‍ കൊടുത്തു സര്‍പ്ലസ്‌സപ്ലൈ. ലെസ്സ് ഡിമാന്‍ഡ്. പല കമ്പനികളും പൂട്ടിപ്പോയി. ക്രൂഡോയിലിന്റെ വിലയും കുറഞ്ഞതോടെ റിസെഷന്‍ ഗള്‍ഫിലേക്കും ഭീതി പടര്‍ത്തുകയാണ്. ഗള്‍ഫില്‍ അത് പ്രധാനമായും ബാധിച്ചത് ദുബായിയെ.'' വളരെവേഗം സാമ്പത്തികമാന്ദ്യത്തെ ദുബായ് മറികടന്നുവെങ്കിലും ഈ നോവലിന്റെ സാമൂഹികാന്തരീക്ഷം സാമ്പത്തികമാന്ദ്യത്തോടൊപ്പം ഉണ്ടായ ഗള്‍ഫ് പ്രവാസജീവിത്തിന്റെ കിതപ്പും കുതിപ്പുമാണ്. അടച്ചുതീര്‍ക്കാനുള്ള കടബാദ്ധ്യതകള്‍. പണി തീരാത്ത നിര്‍മ്മാണങ്ങള്‍, തൊഴില്‍ മേഖലകള്‍ പൂട്ടിപ്പോയവര്‍, ഒളിമ്പ്യന്‍ ഉയരങ്ങളില്‍നിന്ന് തലകുത്തി വീണ സ്ഥാപനമേധാവികള്‍. തലയ്ക്കുമുകളില്‍ ആഘാതത്തോടെ ഒരു വന്‍തിരമാല ഉയരുകയാണ്. പലരും ആ തിരമാലയോടൊപ്പം ഒലിച്ചുപോകുന്നു. വായനയുടെ എല്ലാ ഘട്ടത്തിലും നമ്മള്‍ ഗള്‍ഫില്‍ ജീവിക്കുകയാണ് എന്ന് തോന്നിപ്പോകും. പ്രവാസത്തിന്റെ സഥലകാലങ്ങളിലേക്ക് ഈ നോവല്‍ പിടിച്ചുകൊണ്ടുപോകുന്നു. (ദിര്‍ഹം, ശാഹുല്‍ വളപട്ടണം) ER -