തരിസാപ്പള്ളി പട്ടയ പഠനങ്ങള്‍ സി.ഇ 1855 –ല്‍ കൊച്ചി വാരാപ്പുഴയിലും കൊല്ലത്തും എത്തിയ ഫ്രഞ്ച് ഇന്ത്യന്‍ പൈതൃക ഗവേഷകന്‍ ഹയാസിന്ത് ആങ്ക്തില്‍ ഡ്യു പെറോ (1731-1805)പ്രാചീന ഫ്രഞ്ചില്‍ എഴുതിയതും പാരീസില്‍ സി.ഈ 1771-ല്‍ പ്രസിദ്ധീകരിച്ചതുമായ സെന്‍റ് അവസ്ഥ (Zend Avesta, Paris 1771) എന്ന ഗ്രന്ഥം മുതല്‍ 2016- നവംബറില്‍ പ്രസിദ്ധീകൃതമായ “കേരളത്തിലെ ക്രിസ്ത്യാനികള്‍-അധിനിവേശവും വ്യാപനവും” ( തെക്കുംഭാഗം മോഹന്‍ അമ്മ ബുക്സ്,തിരുമുല്ലവാരം കൊല്ലം) എന്ന പഠനത്തില്‍ വരെ വന്ന തരിസാപ്പള്ളി പട്ടയത്തെ കുറിച്ചുള്ള പഠനങ്ങള്‍ ,ഏതാണ്ട് അറുപതില്‍ പരം പഠനങ്ങള്‍, വായിച്ചു .പഠിച്ചു .