TY - BOOK AU - Osho AU - Samadh,K P A(tr.) TI - PURUSHAN: (പുരുഷന്‍) SN - 9798184230788 U1 - S8 PY - 2007////01/01 CY - Thrissur PB - Green KW - Thathwa Sastram KW - തത്ത്വചിന്ത N1 - അഹങ്കാരം വെറും അഹങ്കാരമാണ്. അതു പുരുഷനോ സ്ത്രീയോ അല്ല. എന്നാല്‍ നൂറ്റാണ്ടുകളായി പുരുഷന്‍ സ്ത്രീകളോട് വളരെ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. അവന്റെ പെരുമാറ്റം ഇത്രയും ക്രൂരമാകാന്‍ കാരണം, സ്ത്രീയെയും പുരുഷനെയും താരതമ്യം ചെയ്യുമ്പോള്‍ അവന് അനുഭവപ്പെടുന്ന അഗാധമായ അപകര്‍ഷതാബോധമാണ്. ഏറ്റവും വലിയ പ്രശ്‌നം സ്ത്രീക്ക് ജന്മം നല്‍കാന്‍ കഴിയുന്നു എന്നതാണ്. അപകര്‍ഷതാബോധത്തിന്റെ തുടക്കം ഇവിടെനിന്നാണ്. പ്രക്യതി സ്ത്രീയെ ആശ്രയിച്ചാണിരിക്കുന്നത്. പുരുഷനെയല്ല. മാത്രവുമല്ല, സ്ത്രീ പലനിലയ്ക്കും പുരുഷനേക്കാള്‍ കരുത്തുറ്റവളാണെന്നും അവന്‍ മനസ്സിലാക്കി. സ്ത്രീകള്‍ കൂടുതല്‍ ക്ഷമാശീലരും സഹനശക്തിയുള്ളവരുമാണ്. പുരുഷന്‍ മറിച്ചാണ്. സ്ത്രീക്ക് പുരുഷനേക്കാള്‍ അക്രമവാസന കുറവാണ്. സ്ത്രീ കൊല നടത്തുന്നത് അപൂര്‍വമാണ്. പുരുഷനാണ് കൂട്ടക്കൊല നടത്തുന്നത്. കുരിശുയുദ്ധങ്ങള്‍നടത്തുന്നത്. അവന്‍ എപ്പോഴും യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. നവീനമായ മാരകായുധങ്ങള്‍ അവന്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നു. സ്ത്രീ ഈ മരണക്കളിക്ക് പൂര്‍ണ്ണമായും പുറത്താണ്. അതുകൊണ്ട് പുരുഷന് അപകര്‍ഷതാബോധം അനുഭവപ്പെടുന്നതില്‍ അപാകതയില്ല. അപകര്‍ഷതയില്‍ ജീവിക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അതുകൊണ്ട് സ്ത്രീയെ താഴ്ത്തിക്കെട്ടാന്‍ അവന്‍ ക്യത്രിമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ഉദാഹരണത്തിന് അവള്‍ക്കു വിദ്യാഭ്യാസം നല്‍കാതിരിക്കുക. വീട്ടില്‍ നിന്ന് തനിച്ചു പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുക. അപകര്‍ഷതാബോധം ഒഴിവാക്കാന്‍ പുരുഷന്‍ സ്ത്രീയോടു ചെയ്തുകൂട്ടിയ കാര്യങ്ങള്‍ അവിശ്വസനീയമാംവണ്ണം അനവധിയാണ്. നിങ്ങള്‍ക്ക് മെയില്‍ ഈഗോ ഉണ്ടെന്ന് നിങ്ങളുടെ പെണ്ണ് പറയുമ്പോള്‍, അവള്‍ മൊത്തം സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ച് പറയുകയാണ്. നിങ്ങള്‍ പൂരുഷസമൂഹത്തിന്റെ പ്രതിനിധിയല്ലാതെ മറ്റൊന്നുമല്ലതാനും. നിങ്ങളുടെ പൂര്‍വ്വികര്‍ ചെയ്തുകൂട്ടിയത് അത്രയ്ക്കു കൂടുതലാണ്. അതു സന്തുലിതമാക്കുക സാധ്യമല്ല. അതുകൊണ്ട്, പെണ്ണ് പുരുഷാഹങ്കാരമാണെന്നു പറയുമ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരുപക്ഷേ അവള്‍ പറയുന്നത് സത്യമായിരിക്കാം. സത്യമായിരിക്കാനാണ് സാദ്ധ്യത. കാരണം കാലങ്ങളായി പുരുഷന്‍ സ്വയം ഉല്‍ക്ക്യഷ്ടനാണെന്ന് കരുതിപ്പോന്നതുകൊണ്ട് അത് അഹങ്കാരമാണെന്ന് അവന്‍ തിരിച്ചറിയുന്നില്ല. സ്ത്രീക്ക് അതറിയാനാകുന്നു. അവളുടെ തോന്നല്‍ നിരാകരിക്കരുത്. പകരം അവളോട് നന്ദിയുള്ളവരായിരിക്കുക. എവിടെയാണ് അഹങ്കാരം അനുഭവപ്പെട്ടതെന്ന് ആരായുക. അത് ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് പറയുക. അതിന് അവളുടെ സഹായം സ്വീകരിക്കുക. എന്നാല്‍ നിങ്ങള്‍ നിരാകരിക്കുകയാണ്. എന്തെങ്കിലും അഹങ്കാരമുള്ളതായി നിങ്ങള്‍ക്കു തോന്നുന്നില്ല. എന്നാല്‍ അതുണ്ട്. അത് പാരമ്പര്യമായി ലഭിച്ച പൈത്യകമാണ്. ഓരോ കൊച്ചുബാലനും പുരുഷാഹങ്കാരമുണ്ട്. അവന്‍ കരയാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ പറയും. ഛെ, പെണ്‍കുട്ടികളെപ്പോലെ കരയുന്നോ. പെണ്‍കുട്ടിക്ക് കരയാം. അവള്‍ ആണിനേക്കാള്‍ താഴെയാണ്. നീ പുരുഷമേധാവിയാണ്. കരയാനോ കണ്ണീരൊഴുക്കാനോ പാടില്ല കൊച്ചുകുട്ടി കരച്ചില്‍ നിറുത്തുന്നു. സ്ത്രീകളെപ്പോലെ കരയാനും കണ്ണീരൊഴുക്കാനും തയ്യാറുള്ള പുരുഷന്മാരെ കണ്ടെത്തുക പ്രയാസമാണ്. പെണ്ണ് പറയുന്നത് കേള്‍ക്കുക. നിങ്ങളവളെ വളരെയേറെ അടക്കി നിര്‍ത്തുകയും അടിച്ചമര്‍ത്തുകയും ചെയ്തു. അവള്‍ പറയുന്നതിനു ചെവി കൊടുക്കാന്‍ സമയമായി. തെറ്റു തിരുത്താന്‍ സമയമായി. ചുരുങ്ങിയത് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെങ്കിലും സ്ത്രീക്ക് കഴിയുന്നത്ര സ്വാതന്ത്യം നല്‍കുക. നിങ്ങള്‍ സ്വയം അനുഭവിക്കുന്ന അത്രയെങ്കിലും സ്വാതന്ത്യം. അവളെ എഴുന്നേറ്റു നില്‍ക്കാന്‍ സഹായിക്കുക . ലോകജനതയുടെ പകുതിവരുന്ന സ്ത്രീകളെ, അവരുടെ കഴിവുകളും പ്രതിഭയും വളര്‍ത്തിക്കൊണ്ടുവരാന്‍ അനുവദിച്ചാല്‍, കൂടുതല്‍ മനോഹരമായ ഒരു ലോകമായിരിക്കുമിത്. ആരും ഉയര്‍ന്നവരല്ല. ആരും താഴ്ന്നവരല്ല. സ്ത്രീ സ്ത്രീയും പുരുഷന്‍ പുരുഷനുമാണ്. അവര്‍ക്കു തമ്മില്‍ വ്യത്യാസമുണ്ട്. വ്യത്യാസം പക്ഷേ, ആരെയെങ്കിലും ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നില്ല. ആ വ്യത്യാസമാണ് അവരുടെ പരസ്പരമുള്ള ആകര്‍ഷണം സ്യഷ്ടിക്കുന്നത്. പുരുഷന്മാര്‍ മാത്രമുള്ള ഒരു ലോകത്തെക്കുറിച്ച് സങ്കല്പിച്ചുനോക്കു. അത് വളരെ വിരൂപവും വിക്യതവുമായിരിക്കും. ജീവിതം സമ്പന്നമാണ്, വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട്, വ്യത്യസ്ത നിലപാടുകളും വ്യത്യസ്ത മനോഭാവങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉള്ളതുകൊണ്ട് ആളുകള്‍ ഉയര്‍ന്നവരോ താഴ്ന്നവരോ അല്ല. വ്യത്യസ്തരാണ് അത്രമാത്രം. പതിനായിരം വര്‍ഷങ്ങളുടെ അടിമത്തത്തില്‍നിന്ന് മോചനം നേടാന്‍ നിങ്ങളുടെ പെണ്ണിനെ നിങ്ങള്‍ സഹായിക്കുക. അവളുടെ സുഹ്യത്താകുക. ദോഷങ്ങള്‍ ഏറെ ചെയ്തു കഴിഞ്ഞു. അവള്‍ ഒട്ടേറെ മുറിപ്പെട്ടുകഴിഞ്ഞു. നിങ്ങളുടെ സ്‌നേഹംകൊണ്ട് അല്പമെങ്കിലും ആ മുറിവുണക്കാനായാല്‍, അത് മുഴുവന്‍ ലോകത്തിനുമുള്ള സംഭാവനയാകും ER -