TY - BOOK AU - Madhupal AU - Ajitha TI - AVAN(MAR)JARAPUTHRAN: (അവൻ (മാർ) ജാരപുത്രൻ) SN - 9788126474257 U1 - B PY - 2016////10/01 CY - Kottayam PB - D C Books KW - Cherukadhakal KW - കഥ N1 - മനുഷ്യമനസ്സിന്റെ വൈചിത്ര്യങ്ങളിലേക്കും അനേകം അടരുകളിലായി ചിതറിക്കിടക്കുന്ന ജീവിതാവസ്ഥകളിലേക്കും ശ്രദ്ധക്ഷണിക്കുകയാണ് കഥകളിലൂടെ മധുപാൽ. അയൽപക്കങ്ങൾ വേവുന്ന മണം, ചുവപ്പ് ഒരു നീലനിറമാണ്, മരണക്കളി, പ്രണയകഥ, രണ്ടറ്റം, അവൻ (മാർ) ജാരപുത്രൻ.. തുടങ്ങി ഭാവസാന്ദ്രവും സ്വപ്നസന്നിഭവുമായ കഥകൾ. പോസ്റ്റ്മോർട്ടം ടേബിൾ 27 July 2015 ഇന്ന് മേശമേൽ കിടത്തുന്നത് മധുപാലിന്റെ ''അവൻ (മാർ)ജാരപുത്രൻ'' - മാതൃഭൂമി 2015 ജൂലൈ 19-25 എന്ന കഥയെയാണ്. കഥ മനോഹരം. നന്നായി എഴുതി. കഥനത്തിനായി വ്യത്യസ്തവും, നവീനവമുമായ രീതിയവലംബിച്ചു. കഥാന്തം വായനക്കാരനെ ചിന്തയിലേക്കു നയിച്ചു. ഇതൊക്കെ കഥാ ശരീരത്തിന്റെ പുറന്തോടു മാത്രം. കീറി മുറിക്കുമ്പോൾ ഇതൊന്നുമില്ല. ഒരു രാഷ്ട്രീയക്കഥ. സമകാലിക രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയോ അല്ലാതിരിക്കുകയോ ആവാം. പേരിലെ മാർജ്ജാരനെ കഥാ നായകന്റെ സ്വഭാവവും, മനസ്സുമായി ബന്ധപ്പെടുത്താനുള്ള ദയനീയ ശ്രമങ്ങൾ ഉടനീളം കാണാം. മാത്യു പോൾ എന്ന നേതാവിന്റെ ഒളിവു ജീവിതത്തിനിടയിൽ ഒരു ജാരനെപ്പോലെയെത്തി ഭാര്യയെ പ്രാപിച്ചതിലുണ്ടായവൻ എന്ന അർത്ഥത്തിൽ നായകനായ ഗൗതമനെ ജാരപുത്രൻ എന്നും വിശേഷിപ്പിക്കുന്നു. പൂച്ചയുടെ വിവരണങ്ങളിലും, നായകന്റെ നോവലിന്റെ ഒന്നാം അധ്യായത്തിലും അനാവശ്യമായ വലിച്ചു നീട്ടലുകൾ. പദപ്രയോഗങ്ങളിലും, വാക്യങ്ങളിലും വ്യാപകമായ അശ്രദ്ധ. (ഉദാ : പോളേട്ടനും, സതീശനും ആശുപത്രികളിൽ രാത്രികളിൽ ഒമ്പതിനപ്പുറം ജീവിതമില്ലാതായി.; മരണത്തിൽ പങ്കുള്ളവരുടെ അത്യാവശ്യമായി ചില യോഗങ്ങളിൽ മാത്രം പറഞ്ഞു.; കാണിക്കണെന്നുള്ള...) അവസാനം വായനക്കാരനിൽ സ്വയം പൂരണത്തിനുള്ള വാഞ്ജ സൃഷ്ടിക്കാൻ കഥാന്ത്യം അവ്യക്തപ്പെടുത്തിയ തന്ത്രവും വിജയിച്ചില്ല. പോസ്റ്റ്മോർട്ടത്തിൽ കീറിമുറിച്ചപ്പോൾ ഇങ്ങിനെയൊക്കെയെങ്കിലും ഒടുവിൽ വീണ്ടും തുന്നിക്കൂട്ടി കെട്ടിക്കഴിഞ്ഞാൽ പഴയതുപോലെ വലിയ പരിക്കില്ലാത്ത കഥ ER -