കേരളീയ സാമൂഹിക വികാസപരിണാമങ്ങളുടെ നെടുവഴികളില്‍ രണസ്മാരകങ്ങള്‍ തീര്‍ത്ത ചരിത്രഘട്ടങ്ങളിലെ സംഭവങ്ങളും അതിനെ സ്വരക്തമാംസങ്ങളാല് വര്‍ണ്ണാഭമാക്കിയ വ്യക്തികളുടെ സംഭവബഹുലമായ ജീവിതത്തിലെ തിളക്കമേറിയ ഏടുകളുമാണ് ഈ ഗ്രന്ഥത്തിലൂടെ സ.പയ്യപ്പിള്ളി ബാലന് വിരചിച്ചിട്ടുള്ളത്.