Eckhart Tolle

ഈ നിമിഷത്തില്‍ ജീവിക്കൂ - EE NIMISHATHIL JEEVIKKU - The Power of Now - 1 - Kottayam DC Life 2015/06/01 - 247

ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഗവേഷകവിദഗ്ധനും സൂപ്പര്‍ വൈസറുമായിരുന്നു എക്ഹാര്‍ട് ടൊളെ. ഇരുപത്തൊമ്പതാം വയസ്സില്‍ ആത്മീയ പരിവര്‍ത്തനം വന്ന അദ്ദേഹം ഇപ്പോള്‍ ലോകം മുഴുവന്‍ സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നു. ഭൂഖണ്ഡങ്ങള്‍ക്ക് കുറുകെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ജനങ്ങള്‍ ഈ ആത്മീയാചാര്യന്റെ വാക്കുകള്‍ ശ്രവിക്കാനെത്തുന്നു.

എക്ഹാര്‍ട് ടൊളെയുടെ ലോകപ്രശസ്തമായ പുസ്തകമാണ് ‘ദി പവര്‍ ഓഫ് നൗ’. 20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം ഇതിനകം നിരവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നിമിഷത്തില്‍ ജീവിക്കൂ എന്നപേരില്‍ ഈ പുസ്തകം ഇപ്പോള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിലും ജേര്‍ണലിസത്തിലും ബിരുദാനന്തരബിരുദധാരിയായ അനിത ജയനാഥാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്.

വര്‍ത്തമാനകാലത്തേക്കുറിച്ചുള്ള വ്യാകുലതകള്‍ക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ പറയുന്ന പുസ്തകമാണ് ഈ നിമിഷത്തില്‍ ജീവിക്കൂ. മതങ്ങള്‍ക്കും ee-nimishathil-jeevikkuപരമ്പരാഗത ആശയങ്ങള്‍ക്കും അതീതമായി ചിന്തിക്കുന്ന എക്ഹാര്‍ട് ടൊളെയുടെ ഓരോ വാക്കുകളിലും സത്യവും പ്രചോദന ശക്തിയും നിറഞ്ഞുനില്‍ക്കുന്നു. ജീവിതത്തില്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണിതെന്ന് ലോകമാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തുന്നു.

ചോദ്യോത്തരരൂപത്തിലുള്ള വളരെ ലളിതമായ ഒരു രീതിയാണ് ഈ പുസ്തകത്തില്‍ അവലംബിച്ചിരിക്കുന്നത്. രക്ഷകനായ ഒരു മാലാഖയെപ്പോലെ ദുരിതങ്ങളും ആകുലതകളും ഇല്ലാത്ത ഒരു ജീവിതത്തിലേക്ക് വായനക്കാരെ കൈപിചിച്ച് നടത്താന്‍ പര്യാപ്തമാണ് ഈ കൃതി. ഓരോരുത്തരുടെയും ചിന്തകളെ മാറ്റിമറിച്ച് ഈ നിമിഷം മുതല്‍ കൂടുതല്‍ ആനന്ദം നേടാന്‍ സഹായിക്കുന്ന പുസ്തകമാണിത്.

എക്ഹാര്‍ട് ടൊളെയുടെ ‘സ്റ്റില്‍നെസ്സ് സ്പീക്‌സ്’, ‘പ്രാക്ടീസിങ് ദി പവര്‍ ഓഫ് നൗ’ എന്നീ കൃതികളും ഏറെ ശ്രദ്ധേയമാണ്.

9788126464098

Gift Kochi Corporation - Kerala State Book Mark, Govt. of Kerala, Cultural Affairs Department, Central Archives Building, Punnapuram,Thiruvananthapuram - 695 023, Mobile No. 9447210869, 0471-2473921,2467536 Mail: keralabookmarks@gmail.com


Thathwa Sastram-self help
തത്വശാസ്ത്രം

S8