TY - BOOK AU - Anand TI - വൃത്താന്തങ്ങളും കഥകളും - VRUTHANTHANGALUM KATHAKALUM SN - 9788126465996 U1 - B PY - 2016////02/01 CY - Kottayam PB - DC Books KW - Cherukadhakal KW - Cherukadhakal -Niroopanam - Upanyaasam N1 - കഥയെഴുത്തിന്റെ സാമാന്യധാരണകളെ തകര്‍ത്ത എഴുത്താണ് ആനന്ദിന്റെ കഥകള്‍. വൈജ്ഞാനികവും സമകാലികവുമായ നിരവധി വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ആ കഥാലോകത്തിനപ്പുറവും, ആനന്ദ് ലേഖനങ്ങളിലൂടെ ആനുകാലിക വിഷയങ്ങളില്‍ ഇടപെടാറുണ്ട്. കഥകളായാലും, ലേഖനങ്ങളായാലും നമ്മുടെ ചിന്തകളെ ഉത്തേജിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ രചനകള്‍. ഇതു രണ്ടും തമ്മില്‍ ഒരു പാലം തീര്‍ത്തുകൊണ്ട്, എഴുത്തിന്റെ പുതുമയുമായി ആനന്ദ് കടന്നുവരുന്ന പുതിയ പുസ്തകമാണ് വൃത്താന്തങ്ങളും കഥകളും. പൂജ്യം, കേള്‍വി, വൃത്താന്തകാരന്മാര്‍, അണക്കെട്ടുകള്‍, ത്രിശങ്കു, കാട്, ബിംബങ്ങള്‍, ഹരജി, കാത്തിരിപ്പ് എന്നിങ്ങനെ ഒമ്പത് കഥകളാണ് വൃത്താന്തങ്ങളും കഥകളും എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൗരവമാര്‍ന്ന കഥകള്‍ പോലെ വായിച്ചുപോകാവുന്ന ലേഖനങ്ങളാണ് ഇതിനൊപ്പം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥ നുണയല്ല, വേറൊരു വിധത്തിലുള്ള സത്യം അഥവാ വൃത്താന്തമാണെന്ന് ആനന്ദ് പറയുന്നു. ”മറിച്ച്, മാധ്യമങ്ങളിലെ വൃത്താന്തകാരന്മാര്‍ അവരുടെ റിപ്പോര്‍ട്ടുകളെ കഥ (സ്റ്റോറി) എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് നാം കാണുന്നു. കഥാകാരന്‍ വൃത്താന്തകാരനും വൃത്താന്തകാരന്‍ കഥാകാരനുമാകുമ്പോള്‍ കഥാകാരന് കഥാപാത്രവും വായനക്കാരനും ആകാമെന്നതും സ്വാഭാവികം. പിന്നെ എല്ലാം തിരിച്ചും.” ആനന്ദ് പറയുന്നു. അങ്ങനെ വൃത്താന്തകാരനും കഥാപാത്രവും വായനക്കാരനും എല്ലാവരും സഞ്ചരിക്കുന്ന ഇടവഴികളും ഇടനാഴികളുമാണ് വൃത്താന്തങ്ങളും കഥകളും എന്ന പുസ്തകമെന്ന് ആനന്ദ് പറയുന്നു. നമ്മുടെ ചിന്താലോകത്തെയും വികസ്വരമാക്കുകയാണ് ഈ പുസ്തകം. vruthanthangalumന്യൂഡല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചആനന്ദ് ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും, അഭയാര്‍ത്ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യന്‍ ഇവ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഗോവര്‍ദ്ധന്റെ യാത്രകള്‍ 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടി. മഹാശ്വേതാദേവിയുടെ ‘കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും’ എന്ന കൃതിയുടെ മലയാള വിവര്‍ത്തനത്തിന് 2012ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ദ്ധന്റെ യാത്രകള്‍, അഭയാര്‍ത്ഥികള്‍, വ്യാസനും വിഘ്‌നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, വിഭജനങ്ങള്‍, പരിണാമത്തിന്റെ ഭൂതങ്ങള്‍, ആള്‍ക്കൂട്ടം, ഉത്തരായനം, ആനന്ദിന്റെ നോവെല്ലകള്‍, എന്നിവയാണ് ആനന്ദിന്റെ പ്രധാന കൃതികള്‍ ER -