ഭാരതീയ ക്ലാസ്സിക്ക് കൃതികളിൽ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ് മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ കഥയിലൂടെ ജീവിതമെന്ന സമസ്യയുടെ ചുരുൾ നിവർത്തുകയാണ് മഹാനായ എഴുത്തുകാരൻ. താരാ ശങ്കർ ബന്ദ്യേപാദ്ധ്യായ ഈപുസ്തകത്തിലൂടെ നമ്മെ ധന്യരാക്കിയീരിക്കുന്നു ഓരോ ഇന്ത്യകാരനും ഓരോ വൈദ്യവിദ്യർത്ഥിയും ഈ പുസ്തകം വായിച്ചേ പറ്റു. - ടി പത്മനാഭൻ